
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ റംസാൻ മാസത്തിൽ നടന്ന ഫാഷൻ ഷോയുടെ പേരിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഫാഷൻ ഡിസൈനർമാരായ ശിവനും, നരേഷും. സംഭവത്തിൽ ഇരുവരും ക്ഷമാപണം നടത്തി. റംസാൻ സമയത്ത് നടത്തിയ ഷോ മൂലം എന്തെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ തങ്ങൾ അഗാധമായി വേദനിക്കുന്നുവെന്നും ,സർഗ്ഗാത്മകയെ മാത്രം ആഘോഷിക്കുക എന്നതായിരുന്നു തങ്ങൾ ഉദ്ദേശിച്ചതെന്നും അവർ വ്യക്തമാക്കി.
'റമദാൻ പുണ്യമാസത്തിൽ ഗുൽമാർഗിൽ ഞങ്ങൾ നടത്തിയ അവതരണം മൂലമുണ്ടായ ഏതൊരു വേദനയിലും ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ആരെയും അല്ലെങ്കിൽ ഏതെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ആഗ്രഹമില്ലാതെ, സർഗ്ഗാത്മകതയും, സ്കീയിംഗും ആപ്രസ്-സ്കീ ജീവിതശൈലിയും ആഘോഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏക ഉദ്ദേശ്യം,' ഡിസൈനർമാർ ഞായറാഴ്ച എക്‌സിൽ എഴുതി. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ തങ്ങൾ അംഗീകരിക്കുന്നുെവെന്നും എല്ലാ സംസ്കാരങ്ങളോടും പാരമ്പര്യങ്ങളോടും ഉള്ള ബഹുമാനം ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നും ഡിസൈനർമാർ പറഞ്ഞു
. എക്സിൽ പോസ്റ്റിലൂടെയായിരുന്നു ഡിസൈനർമാരു
ടെ പ്രതികരണം.
സംഭവത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒമർ അബ്ദുള്ള റിപ്പോർട്ട് തേടിയിരുന്നു. പ്രാദേശിക സാഹചര്യം പരിഗണിക്കാതെയുള്ള നടപടിക്കെതിരെ റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തിൽ ഒമർ അബ്ദുള്ളക്കെതിരെയും വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷമായ ബിജെപിയാണ് സംഭവത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.
ടൂറിസത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് ഹുറിയത്ത് കോൺഫറൻസ് നേതാവ് മിർവയ്സ് ഉമർ ഫാറൂഖും പ്രതികരിച്ചു. ഫാഷൻ ബ്രാൻഡായ ശിവൻ ആൻഡ് നരേഷാണ് മഞ്ഞ് വീഴ്ചയുള്ള തുറസ്സായ മേഖലയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്.
Content Highlights :Controversial fashion show in Jammu and Kashmir; Designers Shivan and Naresh apologize.