ഉത്തർപ്രദേശിൽ 'ഉരുളക്കിഴങ്ങിന്' വിഷ്ണുവിൻ്റെ രൂപമെന്ന് തന്ത്രി; ഒഴുകിയെത്തി ഭക്തർ

വിഷ്ണുവിൻ്റെ അവതാരങ്ങളായ വരാഹം,കൂർമം, മത്സ്യം, പാമ്പ് എന്നിവയുടെ രൂപങ്ങൾ ഉരുളക്കിഴങ്ങിലുണ്ടെന്നാണ് ഭക്തരുടെ അവകാശവാദം

dot image

ലക്നൗ : ഉത്തർപ്രദേശിൽ വിഷ്ണുവിൻ്റെ അവതാരങ്ങളുള്ള ഉരുളക്കിഴങ്ങിനെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ബറേലിയിലെ കൈമ ഗ്രാമത്തിലെ കർഷകൻ രാം പ്രകാശിന്റെ വയലിൽ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിനെയാണ് സാംഭാലിലെ തുളസി മാനസ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. ഉരുളക്കിഴങ്ങിന് ദൈവരൂപത്തിന്റെ സാദൃശ്യമുണ്ടെന്നാണ് ക്ഷേത്രത്തിലെ തന്ത്രി പറയുന്നത്.

വിഷ്ണുവിന്റെ അവതാരങ്ങളായ വരാഹം,കൂർമം, മത്സ്യം, പാമ്പ് എന്നിവയുടെ രൂപങ്ങൾ ഉരുളക്കിഴങ്ങിലുണ്ടെന്നാണ് ഭക്തരുടെ അവകാശവാദം. നിരവധി ഭക്തരാണ് ഉരുളക്കിഴങ്ങ് കാണാൻ ദിനംപ്രതി ക്ഷേത്രത്തിലേക്കെത്തുന്നത്. ഭഗവാൻ കൽക്കി സംഭാലിൽ അവതരിക്കാൻ പോകുന്നതിന്റെ അടയാളമാണ് ഈ ഉരുളക്കിഴങ്ങെന്നാണ് ക്ഷേത്രത്തിലെ തന്ത്രി പറയുന്നത്.

വയലിൽ വിളവെടുക്കുന്നതിനിടെയാണ് സാധാരണയിലും അധിക വലിപ്പവും രൂപവുമുള്ള ഉരുളക്കിഴങ്ങ് കർഷകനായ രാം പ്രകാശിന് ലഭിച്ചത്. ഈ ഉരുളക്കിഴങ്ങ് അദ്ദേഹം തുളസി മാനസ് ക്ഷേത്രത്തിലെത്തിക്കുകയും ക്ഷേത്ര തന്ത്രി ശ്രീരാമ വിഗ്രഹത്തിനടുത്തായി പ്രതിഷ്ഠിക്കുകയായിരുന്നു.

content highlighlights : Devotees flock to see 'divine image' on potato in UP's Sambhal

dot image
To advertise here,contact us
dot image