നവദമ്പതികൾ വൈകാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം; ആഹ്വാനവുമായി ഉദയനിധി സ്റ്റാലിൻ

കുട്ടികൾക്കു തമിഴ് പേരുകളിടണമെന്നും ഒരുപാട് കുട്ടികൾ വേണ്ടെന്നും ഉദയനിധി ആവശ്യപ്പെട്ടു

dot image

ചെന്നൈ : നവദമ്പതികൾ വൈകാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ചെന്നൈയിൽ സമൂഹ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കു തമിഴ് പേരുകളിടണമെന്നും ഒരുപാട് കുട്ടികൾ വേണ്ടെന്നും ഉദയനിധി ആവശ്യപ്പെട്ടു. ആദ്യം ജനനനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനം തമിഴ്നാടാണെന്നും അതിന്റെ പ്രശ്നങ്ങളാണു ഇപ്പോൾ നേരിടുന്നതെന്നും ഉദയനിധി പറഞ്ഞു.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് മകനായ ഉദയനിധി സ്റ്റാലിനും സമാന ആഹ്വാനം നടത്തിയത്. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഉദയ്നിധി സ്റ്റാലിന്റെ പരാമർശം.

മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ തമിഴ്നാട്ടിൽ 8 സീറ്റ് വരെ നഷ്ടമാകും. ജനന നിയന്ത്രണം നടപ്പിലാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു നൂറോളം സീറ്റുകൾ ലഭിക്കുമെന്നും ഉദയനിധി പറഞ്ഞു. അതേ സമയം മണ്ഡല പുനർനിർണയം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു പാർലമെന്റ് സീറ്റ് പോലും നഷ്ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകിയിരുന്നു.

Content highlights : "Prioritize Childbirth": Udhayanidhi Stalin's Advice To Newlyweds

dot image
To advertise here,contact us
dot image