ഭാഷാ തർക്കത്തിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്‌നാട്; ‘മണ്ടത്തരം‘ എന്ന് കെ അണ്ണാമലൈ

ദേവനാഗരി ലിപിയിലെ ‘ര‘ എന്ന അക്ഷരമാണ് തമിഴ്‌ ലിപിയിലേക്ക്‌ മാറ്റിയത്

dot image

ചെന്നൈ: ഭാഷാ തർക്കം തുടരുന്നതിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്‌നാട്. സംസ്ഥാന ബജറ്റിന്റെ പോസ്റ്ററുകളിലാണ് രൂപയുടെ ചിഹ്നം തമിഴിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദേവനാഗരി ലിപിയിലെ ‘ര‘ എന്ന അക്ഷരമാണ് തമിഴ്‌ ലിപിയിലേക്ക്‌ മാറ്റിയത് .

മാറ്റം ഹിന്ദി അടിച്ചേൽപ്പിക്കൽ , ദേശീയ വിദ്യാഭ്യാസ നയം എന്നിവക്കെതിരെ കേന്ദ്ര സർക്കാരുമായുള്ള കൊമ്പുകോർക്കലിനിടെയാണ് എന്നതാണ് ശ്രദ്ധേയം.

ഈ പുതിയ മാറ്റം പലരീതിയിലുള്ള പ്രതികരണങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ചിലർ തമിഴിനെ ഔദ്യോഗിക ഭാഷയായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഇതിനെ കാണുന്നു, മറ്റുള്ളവർ ഇതിനെ ഒരു വിവാദപരമായ നീക്കമായി കാണക്കാക്കുന്നു.

എം കെ സ്റ്റാലിന്റെ നീക്കത്തിനെതിരെ ബിജെപി നേതാവ് കെ അണ്ണാമലൈ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ കൊണ്ട് വന്നിരിക്കുന്ന ഈ മാറ്റം ശുദ്ധ മണ്ടത്തരം ആണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രൂപയുടെ ചിഹ്നമാറ്റത്തിൽ ഔദ്യോഗിക ഉത്തരവുകളുമൊന്നും ഇറങ്ങിയിട്ടില്ല . കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയമുൾപ്പടെഎല്ലാം ഫെഡറലിസത്തെ തകർക്കുമെന്നും ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വെട്ടികുറക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നുമാണ് തമിഴ് നാട് സർക്കാരിൻ്റെ വാദം . കേന്ദ്ര സർക്കാരിൻ്റെ മണ്ഡല പുനർനിർണയ നയത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കർമ്മ സമിതി രൂപീകരിക്കാൻ യോഗം മാർച്ച് 22 ന് സർവക്ഷി യോഗം വിളിച്ചു ചേർത്തിരിക്കുകയാണ് മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ .

Content Highlights :Tamil Nadu changes the rupee symbol; K Annamalai calls it 'stupid'

dot image
To advertise here,contact us
dot image