ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

പ്രദേശത്ത് ചുറ്റിത്തിരിയുന്ന വന്യമൃഗത്തെ കണ്ടെത്താനായി 10 ക്യാമറകളും കൂടുകളും സ്ഥാപിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

dot image

ഊട്ടി: വന്യമൃഗം ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊമ്മാന്‍ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല(52) ആണ് മരിച്ചത്. മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ജോലിക്ക് പോയ അഞ്ജലയെ ഇന്നലെ രാത്രി മുതല്‍ കാണാതായിരുന്നു.

തേയില തോട്ടത്തിന് സമീപം കുറ്റിക്കാട്ടില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ വന്യമൃഗം ഭക്ഷിച്ച നിലയിലുള്ള മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ അനക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍ നിന്ന് 20 മീറ്ററോളം ദൂരം ഇവരെ വലിച്ചിഴച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം യുവതിയെ ആക്രമിച്ചത് കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്ത് ചുറ്റിത്തിരിയുന്ന വന്യമൃഗത്തെ കണ്ടെത്താനായി 10 ക്യാമറകളും കൂടുകളും സ്ഥാപിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ ഈ ഭാഗത്തെ തോട്ടങ്ങളില്‍ തൊഴിലാളികള്‍ എത്താന്‍ പാടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlights: The body of the woman was found

dot image
To advertise here,contact us
dot image