
ഛണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. സുരേന്ദ്ര ജവഹറാണ് മരിച്ചത്. അയല്‍വാസിയാണ് വെടിവെച്ചത്. ഭൂമി തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം.
ബിജെപിയുടെ മുണ്ഡല്‍ന മണ്ഡലത്തിലെ പ്രസിഡന്റാണ് സുരേന്ദ്ര ജവാഹര്‍.
കഴിഞ്ഞ ദിവസം രാത്രി സോനിപത്തിലാണ് അക്രമമുണ്ടായത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതി നേരത്തെ സുരേന്ദ്രയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നിലം നികത്താന്‍ വേണ്ടി സുരേന്ദ്ര എത്തിയ സമയത്ത് ആക്രമിക്കുകയായിരുന്നു.
Content Highlights: BJP Local leader killed in Haryana