'മത്സരാധിഷ്ഠിത ലോകത്ത് മക്കൾക്ക് ഭാവിയില്ല'; ഏഴ് വയസ് പ്രായമുള്ള മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

കാക്കിനാഡയിലെ സുബ്ബഹറാവു നഗറിലെ അപ്പാര്‍ട്‌മെന്റിലാണ് സംഭവം

dot image

അമരാവതി: ആന്ധ്രപ്രദേശില്‍ മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. ഏഴ് വയസ് പ്രായമുള്ള ജോഷി, നിഖില്‍ എന്നീ മക്കളെ കൊലപ്പെടുത്തി ചന്ദ്ര കിഷോര്‍ എന്നയാളാണ് ജീവനൊടുക്കിയത്. മത്സരാധിഷ്ഠിത ലോകത്ത് മക്കള്‍ക്ക് ഭാവിയില്ലെന്ന് മനസിലാക്കിയാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളെ കൈകാല്‍ ബന്ധിച്ച് വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. കാക്കിനാഡയിലെ സുബ്ബഹറാവു നഗറിലെ അപ്പാര്‍ട്‌മെന്റിലാണ് സംഭവം. ചന്ദ്ര കിഷോറിന്റെ ഭാര്യ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു കൊലപാതകവും ആത്മഹത്യയും നടത്തിയത്. കാക്കിനാഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികളുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights: Father killed her children and himself in Andhrapradesh

dot image
To advertise here,contact us
dot image