
ബെംഗളൂരു: സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിം സംവരണത്തിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം. നിയമ ഭേദഗതിക്കാണ് മന്ത്രിസഭാ അംഗീകാരം നല്‍കിയത്. രണ്ട് കോടിയില്‍ താഴെയുള്ള കരാറുകളില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുളള കരാറുകാര്‍ക്ക് 4% സംവരണം നല്‍കാനാണ് തീരുമാനം.
നേരത്തെ പട്ടിക ജാതി-പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ന്യൂനപക്ഷ-പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് കരാര്‍ ലഭിക്കുന്നതില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മുസ്‌ലിം വിഭാഗം സിദ്ധരാമയ്യ സര്‍ക്കാരിന് നേരത്തെ നിവേദനം നല്‍കിയിരുന്നു. നിയമസഭയിലും ഭേദഗതി ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമസഭയിലും ഉപരിസഭയായ കൗണ്‍സിലിലും ഭേദഗതി പാസായാലേ തീരുമാനം നടപ്പിലാക്കാനാവൂ.
എന്നാല്‍ കൗണ്‍സിലില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ല. അതേസമയം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തെ സമുദായ പ്രീണനമെന്ന് ആരോപിച്ചു ബിജെപിയും ജെഡിഎസും പ്രതിഷേധത്തിലാണ്.
Content Highlights: Karnataka cabinet approves reservation muslim community in government jobs