ഹോളി ആഘോഷത്തിന് കഞ്ചാവ് കലർത്തിയ കുൽഫിയും ബർഫിയും; തെലങ്കാനയിൽ കടയുടമ പിടിയിൽ

കഞ്ചാവ് കലർത്തിയ 100 കുൽഫി, 72 ബർഫികൾ, കഞ്ചാവ് ബോളുകൾ, ഐസ്ക്രീമുകൾ എന്നിവ പിടിച്ചെടുത്തു

dot image

ഹൈദരാബാദ്: ഹോളി ആഘോഷത്തിന് ലഹരി കലർത്തിയ കുൽഫിയും ബർഫിയും വില്പന നടത്തിയ കടയുടമ അറസ്റ്റിൽ. തെലങ്കാനയിലെ ഘോഷമഹലിലെ ധൂൽപേട്ടിലെ കടയുടമ സത്യ നാരായണ സിംഗാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും കഞ്ചാവ് കലർത്തിയ കുൽഫിയും ബർഫിയും പിടിച്ചെടുത്തു. തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേന നടത്തിയ പരിശോധനയിലായിരുന്നു സത്യ നാരായണയെ പിടിച്ചത്.

കഞ്ചാവ് കലർത്തിയ 100 കുൽഫി, 72 ബർഫികൾ, കഞ്ചാവ് ബോളുകൾ, ഐസ്ക്രീമുകൾ എന്നിവ പിടിച്ചെടുത്തു. സത്യ നാരായണ സിം​ഗിൻ്റെ ഐസ്ക്രീം കടയിലൂടെയായിരുന്നു വില്പന. നിരോധിത ലഹരി പദാർത്ഥങ്ങൾ കുട്ടികൾക്ക് ഉൾപ്പടെ വിതരണം ചെയ്തുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Content Highlights: Kulfi and barfi laced with cannabis for Holi celebrations Shopkeeper arrested in Telangana

dot image
To advertise here,contact us
dot image