കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി; മന്ത്രവാദമെന്ന് ആരോപണം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് രക്ഷിതാക്കൾ കുഞ്ഞിനെ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോകുകയായിരുന്നു

dot image

ഭോപ്പാൽ : മധ്യപ്രദേശിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കിയെന്ന് പരാതി. ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായാണ് കുഞ്ഞിനെ കെട്ടിത്തൂക്കിയതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് രക്ഷിതാക്കൾ കുഞ്ഞിനെ സമീപത്തുള്ള മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോകുകയായിരുന്നു. മന്ത്രവാദത്തിന്റെ ഭാഗമായി കുഞ്ഞിനെ കലകീഴായി തീയ്ക്ക് മുകളിൽ കെട്ടിത്തൂക്കി. ഇതിന് പിന്നാലെ കുഞ്ഞിന്റെ കാഴ്ച ശക്തി നഷ്ടമായതായാണ് ആരോപണം.

കു​ട്ടി​യെ അ​ദൃ​ശ്യ​ശ​ക്തി​ക​ൾ വേ​ട്ട​യാ​ടു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞ മന്ത്രവാദി പരിഹാരം കാണണമെങ്കിൽ തീ​യു​ടെ മു​ക​ളി​ൽ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കണമെന്ന് പറയുകയായിരുന്നു. കു​ഞ്ഞ് നി​ല​വി​ളി​ച്ച് ക​ര​യു​മ്പോ​ഴും ര​ക്ഷി​താ​ക്ക​ൾ നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കുഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​വ​രം പു​റംലോകമറിഞ്ഞത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

content highlights : Baby boy hung upside down over fire; lost his eyesight; parents say it was witchcraft

dot image
To advertise here,contact us
dot image