
ന്യൂഡല്‍ഹി: കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 88 കോടി രൂപയുടെ മെത്താഫെറ്റമിന്‍ ഗുളികകള്‍ പിടികൂടി. മണിപ്പൂരിലെ ഇംഫാല്‍, അസമിലെ ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്നാണ് മെത്താഫെറ്റമിന്‍ ഗുളികകള്‍ പിടികൂടിയത്.
നര്‍ക്കോടിക്ക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. അതേസമയം രാജ്യാന്തര ലഹരികടത്തുസംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
ലഹരി കടത്തുസംഘങ്ങളോട് ഒരു ദയയും ഉണ്ടാകില്ലെന്നും നര്‍കോടിക്ക്സ് കണ്‍ട്രോള്‍ ബ്യൂറോയെ അഭിനന്ദിക്കുന്നതായും അമിത് ഷാ വ്യക്തമാക്കി. മ്യാന്‍മാര്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ ലഹരി വസ്തുക്കള്‍ ഇന്ത്യയിലേക്ക് എത്തുന്നു എന്നാണ് എന്‍സിബി വിലയിരുത്തല്‍. ഇതിൻ്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തികളില്‍ കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Methamphetamine pills worth Rs 88 crore seized from Manipur and Assam