മുംബൈയിൽ സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തലയോട്ടി; ഭർത്താവ് അറസ്റ്റിൽ; കേസിൽ തുമ്പായത് സ്വർണക്കടയിലെ സഞ്ചി

കുട്ടികൾ മറ്റുള്ളവരെ വിവരം അറിയിച്ചതോടെ പൊലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു

dot image

മുംബൈ : സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിലാണ് സംഭവം.

ഹരീഷ് ഹിപ്പാർ​ഗി എന്ന ആളാണ് അറസ്റ്റിലായത്. ഭാര്യ ഉത്പല ഹിപ്പാർഗിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച

വിരാർ ഈസ്റ്റിലെ പീർക്കുട ​ദർ​ഗയ്ക്ക് സമീപം സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി കണ്ടെത്തുകയായിരുന്നു.

കുടുംബ വഴക്കിനെ തുടർന്ന് രണ്ട് മാസങ്ങൾക്ക് മുൻപാണ് ഹരീഷ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബം​ഗാളിലെ സ്വർണക്കടയുടെ സഞ്ചി ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് പിടിവള്ളിയായത്.വ്യാഴാഴ്ച വൈകിട്ട് പ്രദേശവാസികളായ കുട്ടികളാണ് സ്യൂട്ട്കേസ് ആദ്യം കണ്ടത് കൗതുകം തോന്നി തുറന്നു നോക്കിയപ്പോഴാണ് തലയോട്ടി കണ്ടത്. കുട്ടികൾ മറ്റുള്ളവരെ വിവരം അറിയിച്ചതോടെ പൊലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു.

ഭാര്യയുടെ തലയറുത്ത് മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം മാലിന്യ ചാലിൽ ഉപേക്ഷിച്ചെന്ന് അറസ്റ്റിലായ ഹരീഷ് മൊഴി നൽകിയതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഹരീഷും ഉത്പല ഹിപ്പാർ​ഗിയും 22 വർഷം മുമ്പാണ് വിവാഹിതരായത്. നളസൊപ്പാര ഈസ്റ്റിലെ റഹ്മത് ന​ഗറിലാണ് ഇവർ താമസിച്ചിരുന്നത്. ജ്വല്ലറി ബിസിനസ് നടത്തിയിരുന്ന ദമ്പതികൾക്കിയയിൽ ദീർഘകാലമായി കുടുംബവഴക്കുണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Content Highlight : woman's skull inside a suitcase in mumbai; husband arrested in the incident

dot image
To advertise here,contact us
dot image