തലമുടി കുറഞ്ഞതിന് ഭാര്യയുടെ പരിഹാസമെന്ന് കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി; ഭാര്യക്കെതിരെ കേസ്

ഭാര്യ മമതയ്‌ക്കെതിരെ ചാമരാജ് നഗര്‍ പൊലീസ് കേസെടുത്തു

dot image

ബെംഗളൂരു: തലമുടി കുറഞ്ഞതിന് ഭാര്യ നിരന്തരം പരിഹസിക്കുന്നുവെന്നാരോപിച്ച് യുവാവ് ജീവനൊടുക്കിയതായി പരാതി. കര്‍ണ്ണാടക ചാമരാജ് നഗറില്‍ പരമശിവമൂര്‍ത്തി (32) ആണ് ജീവനൊടുക്കിയത്. ഭാര്യ നിരന്തരം കളിയാക്കിയിരുന്നതായും മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. മരിച്ച പരമശിവയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭാര്യ മമതയ്‌ക്കെതിരെ ചാമരാജ് നഗര്‍ പൊലീസ് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

dot image
To advertise here,contact us
dot image