പത്ത് വർഷത്തിനിടെ ജനപ്രതിനിധികൾക്കെതിരെ ഇഡി രജിസ്റ്റർ ചെയ്തത് 193 കേസുകൾ; ശിക്ഷിച്ചത് രണ്ട് കേസുകളിൽ

രാജ്യത്ത് എംപിമാർക്കും എംഎൽഎമാർക്കും എതിരെ കഴിഞ്ഞ പത്ത് വർഷത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ആകെ ശിക്ഷ വിധിച്ചത് രണ്ട് കേസുകളിൽ മാത്രം

dot image

ന്യൂഡൽഹി: രാജ്യത്ത് എംപിമാർക്കും എംഎൽഎമാർക്കും എതിരെ കഴിഞ്ഞ പത്ത് വർഷത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ആകെ ശിക്ഷ വിധിച്ചത് രണ്ട് കേസുകളിൽ മാത്രം. 2016-2017ലും 2019-2020ലും ആണ് ഓരോ കേസുകളിൽ ശിക്ഷ വിധിച്ചത്. സിപിഐഎമ്മിൻ്റെ രാജ്യസഭാ അംഗം എ എ റഹീമിന്റെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിൽ രാജ്യത്താകെ 5900-ത്തിലധികം ഇ ഡി കേസുകൾ രജിസ്റ്റർ ചെയ്തതായാണ് കണക്ക്.

ഇതിൽ വിചാരണ പൂർത്തിയായത് വെറും 45 കേസുകളിൽ മാത്രമാണ്. ഭൂരിഭാഗം കേസുകളും കോടതികളിൽ നീണ്ടുപോകുന്ന സാഹചര്യമാണ്. പ്രതിപക്ഷ നേതാക്കളിൽ രാഹുൽ ഗാന്ധി, പി ചിദംബരം, ലാലു പ്രസാദ് യാദവ്, കനിമൊഴി, എ രാജ, കാർത്തി ചിദംബരം, അരവിന്ദ് കെജ്‌രിവാള്‍ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ ഇ ഡി കേസുകൾ നേരിടുന്നുണ്ട്. അതേസമയം, ഇഡി രജിസ്റ്റർ ചെയ്യുന്ന പല കേസുകളിലും രാഷ്ട്രീയ പ്രേരിതമെന്ന വിമർശനങ്ങളും ശക്തമാണ്.

Content Highlights: Out of the 193 cases registered by the Enforcement Directorate against MPs and MLAs in the country in the last ten years, only two resulted in convictions

dot image
To advertise here,contact us
dot image