പതിനൊന്ന് വയസ്സുള്ള മകളെ സുഹൃത്തിനൊപ്പം കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച് പിതാവ്;പരാതി നൽകി അമ്മ

മണിക്കൂറുകളോളമാണ് പെൺകുട്ടിയെ പിതാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചത്

dot image

റാഞ്ചി : ജാർഖണ്ഡിൽ പതിനൊന്ന് വയസ്സുകാരിയെ അച്ഛനും സുഹൃത്തും ചേർന്ന് കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഹോളി ദിവസം പെൺകുട്ടിയുടെ അമ്മയോട് കള്ളം പറഞ്ഞാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തുമായി ചേ‍ർന്ന് കാട്ടിലേക്ക് കൊണ്ടുപോയത്. പിന്നീട് ബലാത്സം​ഗത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു.

അച്ഛനിൽ നിന്നും നേരിട്ട ദുരനുഭവം പെൺകുട്ടി അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഉടൻ തന്നെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബലാത്സം​ഗക്കേസിൽ പിതാവിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവ് ഇപ്പോഴും ഒളിവിലാണ്. ബോക്കറയിലെ ബലിദിഹ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഹോളി ദിവസം രാത്രി 11 മണിയോടെ പ്രതിയായ പിതാവ് അയൽക്കാരന്റെ വീട്ടിലേക്ക് പോകാനെന്ന വ്യാജേന മകളെ വീട്ടിൽ നിന്നും കൂട്ടികൊണ്ടുപോവുകയായിരുന്നു. പിന്നീട് പ്രതിയുടെ സുഹൃത്തിന്റെ കാറിൽ പെൺകുട്ടിയെയും കൂട്ടി തൊട്ടടുത്തുള്ള കാട്ടിലേക്ക് പോവുകയായിരുന്നു. മണിക്കൂറുകളോളമാണ് പെൺകുട്ടിയെ പിതാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചത്. പിതാവിനായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടിയെയും പ്രതിയായ പിതാവിന്റെ സുഹൃത്തിനെയും വൈദ്യ പരിശോധനക്ക് വിധേയമാക്കി.

content highlights : Father took his eleven-year-old daughter to the forest with his friend and raped her; mother filed a complaint

dot image
To advertise here,contact us
dot image