
ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി കര്‍ണാടക നിയമസഭ. നിയമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എച്ച് കെ പാട്ടീലാണ് പ്രമേയം അവതരിപ്പിച്ചത്.
ഏകപക്ഷീയമായ ബില്ലാണിതെന്നും പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തിരസ്‌കരിക്കുകയാണെന്നും മന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. വഖഫുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിന് ബില്ല് ഭീഷണി ഉയർത്തുന്നതായും അദ്ദേഹം പറഞ്ഞു. പിന്നാലെ ഏകകണ്‌ഠേന പ്രമേയം പാസാക്കുകയായിരുന്നു.
പ്രമേയത്തില്‍ പ്രതിഷേധിച്ച് ബിജെപി സഭയില്‍ നിന്നിറങ്ങിപ്പോയി. പകുതിയിലധികം സംസ്ഥാനങ്ങളും ബില്ല് അംഗീകരിച്ചുവെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണെന്നും പ്രതിപക്ഷ നേതാവ് ആര്‍ അശോക ആരോപിച്ചു. വഖഫ് ബോര്‍ഡിന്റെ ഇഷ്ടത്തിനനുസരിച്ച് കര്‍ഷകരുടെ ഭൂമി മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ പാകിസ്താന് അനുകൂലിക്കുന്നുവെന്നും മുസ്‌ലിം പ്രീണനം നടത്തുന്നുവെന്നും അശോക പറഞ്ഞു.
Content Highlights: Karnataka government passes resolution against Waqf bill