
ന്യൂഡൽബി: മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ പ്രക്ഷുബ്ധമായി പാര്‍ലമെന്റ്. തമിഴ്നാട് വില്‍ ഫൈറ്റ്, തമിഴ്നാട് വില്‍ വിന്‍ എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചെത്തി ഡിഎംകെ. എം പിമാര്‍ രാവിലെ ഇരുസഭകളിലും പ്രതിഷേധം ഉയര്‍ത്തി. ഡിഎംകെ അംഗങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എല്ലാ പ്രതിപക്ഷ അംഗങ്ങലും എഴുന്നേറ്റതോടെ ഇരുസഭകളും തടസ്സപ്പെട്ടു. ലോക്സഭയും രാജ്യസഭയും രണ്ടുമണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ടീഷര്‍ട്ട് ധരിച്ചെത്തി സഭയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് ശരിയായ രീതിയല്ലെന്നും സഭയുടെ അന്തസ്സ് കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ഡിഎംകെ അംഗങ്ങളോട് സ്പീക്കര്‍ ഓംബിര്‍ള ആവശ്യപ്പെട്ടു. ടീഷര്‍ട്ട് ധരിച്ചെത്തിയ അംഗങ്ങളോട് പുറത്തുപോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ അതിന് വഴങ്ങിയില്ല.
ഇതോടെയാണ് ലോക്സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്. സഭയിലെ മോശം പ്രണത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ദാങ്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു.
Content Highlights :Constituency redelineation; Parliament in turmoil