ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഫഖീര്‍ മുഹമ്മദ് ഖാന്‍ ജീവനൊടുക്കി

തോക്കുപയോഗിച്ച് നിറയൊഴിച്ചാണ് ജീവനൊടുക്കിയത്.

dot image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഫഖീര്‍ മുഹമ്മദ് ഖാന്‍ ആത്മഹത്യ ചെയ്തു. ശ്രീനഗറിലെ തുള്‍സി ഭാഗ് ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം. തോക്കുപയോഗിച്ച് നിറയൊഴിച്ചാണ് ജീവനൊടുക്കിയത്.

62കാരനായ ബിജെപി നേതാവ് ജീവനൊടുക്കിയെന്നതില്‍ ബിജെപി വക്താവ് അല്‍ത്താഫ് താക്കൂര്‍ വ്യക്തത വരുത്തി. എന്താണ് ഈ ദൗര്‍ഭാഗ്യകരമായ തീരുമാനമെടുക്കാനുള്ള കാരണമെന്നത് വ്യക്തമല്ല.

1996ല്‍ ഗുരേസില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചാണ് എംഎല്‍എയായത്. 2020ലാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

എംഎല്‍എയായിരുന്ന ഫഖീര്‍ മുഹമ്മദ് ഖാന്റെ വിയോഗത്തില്‍ ജമ്മു കശ്മീര്‍ നിയമസഭ ആദരാഞ്ജലികള്‍ രേഖപ്പെടുത്തി. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയാണ് വിവരം നിയമസഭയില്‍ അറിയിച്ചത്. അതിന് ശേഷം രണ്ട് മിനിറ്റ് മൗനം ആചരിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image