ഇലക്ട്രിക് വാഹന വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് സമാനമാകും; ആറ് മാസത്തിനകം സംഭവിക്കുമെന്ന് ഗഡ്കരി

രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കാന്‍ അടിസ്ഥാനസൗകര്യവികസനം ഉണ്ടാവണമെന്നും മന്ത്രി സൂചിപ്പിച്ചു

dot image

ന്യൂഡല്‍ഹി: ആറ് മാസത്തിനകം രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. 212 കിലോ മീറ്റര്‍ ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം അടുത്ത മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

'ആറ് മാസത്തിനകം ഇലക്ട്രോണിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങള്‍ക്ക് സമാനമായി മാറും. ചിലവ് കുറയ്ക്കുക, മലിനീകരണ നിയന്ത്രണം, തദ്ദേശീയമായ നിര്‍മ്മാണം എന്നിവയാണ് സര്‍ക്കാര്‍ നയം', എന്നും നിധിന്‍ ഗഡ്കരി പറഞ്ഞു.

രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കാന്‍ അടിസ്ഥാനസൗകര്യവികസനം ഉണ്ടാവണമെന്നും മന്ത്രി സൂചിപ്പിച്ചു. മികച്ച റോഡുകള്‍ നിര്‍മ്മിക്കുന്നതിലൂടെ ലോജിസ്റ്റിക് കോസ്റ്റ് കുറയ്ക്കാനാകുമെന്നും റോഡ് നിര്‍മ്മാണത്തിന്റെ ചെലവ് കുറയ്ക്കുന്നതിനായി നൂതന ടെക്‌നോളജിയും ഉപയോഗപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Prices Of Electric Vehicles To Be Same As Petrol Cars In 6 Months Said Nitin Gadkari

dot image
To advertise here,contact us
dot image