
ലക്നൗ: കാമുകിയുടെ മുൻ കാമുകനെ നിലവിലെ കാമുകൻ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ വാരാണസിയിൽ മാർച്ച് 14നാണ് കൊലപാതകം നടന്നത്. ഔസംഗഞ്ച് സ്വദേശിയായ ദിൽജിത്ത് (33) ആണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിലേറെയായി ദിൽജിത്തിനെ കൊലപ്പെടുത്താൻ യുവതിയും പുതിയ കാമുകനായ രാജ്‌കുമാറും ചേർന്ന് പദ്ധതിയിട്ടിരുന്നു.
ഹോളി ദിനത്തിൽ രാത്രി ദിൽജിത്ത് വീടിന് പുറത്ത് നിന്ന് കാമുകിയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രാജ്‌കുമാർ വെടി വെക്കുകയായിരുന്നു. ഉടൻ തന്നെ ദിൽജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. മാസങ്ങൾക്കു മുൻപ് മറ്റൊരു പെൺകുട്ടിയുമായി ദിൽജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നു.
എന്നാൽ വിവാഹ നിശ്ചയത്തിനു ശേഷവും മുൻ കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ദിൽജിത്ത് തയാറായില്ല. തുടർന്ന് യുവതി പുതിയ കാമുകനായ രാജ്കുമാറുമായി ചേർന്ന് ദിൽജിത്തിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളായ രാജ്‌കുമാറിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
content highlights : The affair continued; Girlfriend's ex-boyfriend shot dead