ഭീകരവാദികളെ കണ്ടാൽ അവരുടെ നെറ്റിയില്‍ തന്നെ വെടിവെക്കണം എന്നതാണ് മോദി സര്‍ക്കാരിൻ്റെ നയം; രാജ്യസഭയിൽ അമിത് ഷാ

കേന്ദ്രസർക്കാർ നടപടികളിലൂടെ കശ്മീരിൽ ഭീകരാക്രമണങ്ങളും അക്രമങ്ങളും കുറഞ്ഞെന്നും അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി

dot image

ന്യൂഡൽഹി: മയക്കുമരുന്നിലൂടെ സമ്പാദിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുകയാണെന്നും ഭീകരവാദികളെ വെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.കേന്ദ്രസർക്കാർ നടപടികളിലൂടെ കശ്മീരിൽ ഭീകരാക്രമണങ്ങളും അക്രമങ്ങളും കുറഞ്ഞെന്നും അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി. ഭീകരവാദികളെ കണ്ടാല്‍ അവരുടെ നെറ്റിയില്‍ തന്നെ വെടിവെക്കണം എന്നതാണ് മോദി സര്‍ക്കാരിന്റെ നയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.

Also Read:

ഭീകരവാദത്തോട് യാതൊരു മൃദുസമീപനം ഇല്ല. ജമ്മുകശ്മീരില്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ 70 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായത്. അത് മോദി സര്‍ക്കാരിന്റെ കാലത്തെ വലിയ നേട്ടമാണ്. അവശേഷിക്കുന്ന ഭീകരവാദികളെയും തുടച്ചുനീക്കുമെന്നും അമിത്ഷാ ചൂണ്ടിക്കാണിച്ചു തീവ്രവാദം മനസ്സില്‍ വെക്കുന്ന ചിലരാണ് പ്രശ്നക്കാരെന്ന് പ്രതിപക്ഷ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് അമിത്ഷാ പറഞ്ഞു. 2026 മാര്‍ച്ച് മാസത്തോടെ രാജ്യത്ത് മാവോയിസ്റ്റുകള്‍ ഉണ്ടാകില്ലെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. മാവോയിസ്റ്റ് മുക്ത ഭാരതത്തിനുള്ള വിജയകരമായ മുന്നേറ്റമാണ് നടക്കുന്നതെന്നും രാജ്യസഭയില്‍ അമിത്ഷാ വ്യക്തമാക്കി.


ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേകും പുറത്തേക്കും കടത്തില്ലെന്നാണ് ​തങ്ങളുടെ സർക്കാരിൻ്റെ നയമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. മോധി സർക്കാരിൻ്റെ കാലത്ത് 1.25 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനങ്ങളുമായി ചേർന്ന് ലഹരിക്കെതിരായ പോരാട്ടം തുടരുമെന്നും. ​ഗുജറാത്ത് പഞ്ചാബ് കർണാടക സർക്കാരുകളുമായി പ്രവർത്തിച്ച് ഇതിനകം തന്നെ ​ദൗത്യങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Content Highlight : Modi government's policy is to shoot terrorists in the forehead if you see them: Amit Shah in Rajya Sabha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us