അലിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

ഈ മാസം 24, 25 തീയതികളിലായിരുന്നു പണിമുടക്ക് തീരുമാനിച്ചിരുന്നത്.

dot image

ന്യൂഡൽഹി: യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ഈ മാസം 24, 25 തീയതികളിൽ പ്രഖ്യാപിച്ച അഖിലേന്ത്യ പണിമുടക്കാണ് മാറ്റിവെച്ചത്. ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് ദിവസത്തെ ജോലിയില്‍ ഉള്‍പ്പടെ അനുഭാവപൂര്‍വമായ സമീപനമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം, ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളും ഏപ്രില്‍ മൂന്നിന് വീണ്ടും യോഗം ചേരും എന്നാണ് റിപ്പോർട്ടുകൾ.

Content Highlights : All India Bank strike postponed

dot image
To advertise here,contact us
dot image