വെെകല്‍ തുടർക്കഥ; എയർ ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിയ സുലേ

എയർ ഇന്ത്യ വിമാനം വൈകുന്നത് തുടർക്കഥയാകുന്നുവെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും അവർ എക്‌സിൽ കുറിച്ചു

dot image

ന്യൂഡൽഹി: എയർ ഇന്ത്യക്കെതിരെ വിമർശനവുമായി എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലേ. ഒരു മണിക്കൂറിൽ അധികം സുപ്രിയ യാത്ര ചെയ്ത എഐ 0508 എന്ന വിമാനം വൈകിയിരുന്നു. എയർ ഇന്ത്യ വിമാനം വൈകുന്നത് തുടർക്കഥയാകുന്നുവെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും അവർ എക്‌സിൽ കുറിച്ചു. വ്യാേമയാന മന്ത്രിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു എക്സ് പോസ്റ്റ്.

'പ്രീമിയം നിരക്കിൽ ഉള്ള ടിക്കറ്റിലാണ് ഞങ്ങൾ യാത്ര ചെയ്യുന്നത്, മുതിർന്ന പൗരന്മാരും കുട്ടികളും ഒക്കെ വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ട്. എയർ ഇന്ത്യയുടെ ഈ പ്രവർത്തി കൊണ്ട് അവർക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്', വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.

അതേസമയം, എയർ ഇന്ത്യയിലെ യാത്രാ ബുദ്ധിമുട്ടുകൾ വിവരിക്കുന്ന യുവാവിൻ്റെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബിസിനസ് ക്ലാസിലെ തൻ്റെ ദുസഹമായ യാത്രാനുഭവമാണ് യുവാവ് എക്സിൽ കുറിച്ചത്. ചിക്കാ​ഗോയിൽ നിന്ന് ഡൽഹിയിലേക്കുള്ള 16 മണിക്കൂർ നീണ്ട് നിന്ന യാത്രയിൽ എയ‌‍ർ ഇന്ത്യ തനിക്ക് നൽകിയത് പൊട്ടിപൊളിഞ്ഞ സീറ്റും മോശം ഭക്ഷണവുമായിരുന്നുവെന്നാണ് യുവാവിൻ്റെ പരാതി.

Content Highlights: Supriya Sule blasts Air India over delays

dot image
To advertise here,contact us
dot image