രാത്രി യാത്രാ നിരോധനം; സമ്പൂർണ നിരോധനം വേണമെന്ന സത്യവാങ്മൂലം പിൻവലിച്ച് കർണാടക സർക്കാർ

സർക്കാർ അറിയാതെ സത്യവാങ്മൂലം സമർപ്പിച്ചതിന് കർണാടക വനംമന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു

dot image

ബെംഗളൂരു: ബന്ദിപ്പൂരിൽ സമ്പൂർണ യാത്ര നിരോധനം വേണമെന്ന കർണാടക വനം കൺസർവേറ്ററുടെ സത്യവാങ്മൂലം സർക്കാർ പിൻവലിച്ചു. സുപ്രീം കോടതിയിൽ മാർച്ച് 21ന് സമർപ്പിച്ച സത്യവാങ്മൂലമാണ് കർണാടക വനം വകുപ്പ് പിൻവലിച്ചത്. രാത്രിയാത്ര നിരോധന വിഷയത്തിൽസർക്കാർ അറിയാതെ സത്യവാങ്മൂലം സമർപ്പിച്ചതിന് ഉദ്യോഗസ്ഥരെ കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ ശാസിച്ചു. ദേശീയ പാത 766 പൂർണമായും അടച്ചിട്ട്‌ പകരമായി കുട്ട-മാനന്തവാടി റോഡ് നവീകരിക്കുമെനന്നായിരുന്നു കർണാടക നൽകിയ സത്യവാങ്മൂലം.

എന്നാൽ ഇതിൽ സാങ്കേതിക പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടി കർണാടക സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തെഴുതുകയായിരുന്നു. വയനാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണപരിപാടിക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറായിരുന്നു രാത്രിയാത്രാ നിരോധനം പിൻവലിക്കുമെന്ന വാഗ്ദാനം നൽകിയത്. ഗാന്ധി കുടുംബത്തിന്റെ വോട്ടു ബാങ്ക് ഭദ്രമാക്കാൻ കോൺഗ്രസ് കന്നഡിഗരെ ചതിക്കുകയാണെന്നു ബിജെപി അന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു

Content Highlights: Bandipur traffic curbs updates

dot image
To advertise here,contact us
dot image