എം പി മാർക്ക് ഇനി കൈ നിറയെ ശമ്പളം; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

പ്രതിമാസ ശമ്പളത്തിൽ 24,000 രൂപയുടെ വർദ്ധനവാണ് ഇതോടെ എം പി മാർക്ക് ലഭിക്കുക

dot image

ഡൽഹി : പാർലമെൻ്റ് എം പിമാരുടെ ശമ്പളം വർദ്ധിപ്പിച്ച വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയിൽ നിന്ന് 1,24,000 രൂപയായാണ് വർദ്ധിപ്പിച്ചത്. പ്രതിമാസ ശമ്പളത്തിൽ 24,000 രൂപയുടെ വർദ്ധനവാണ് ഇതോടെ എം പി മാർക്ക് ലഭിക്കുക.

അലവൻസ്, പെൻഷൻ തുക എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. പാർലമെന്റ് അംഗങ്ങളുടെയും മുൻ അംഗങ്ങളുടെയും പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായും ഉയർത്തിയിട്ടുണ്ട്.

content highlights : MPs' salaries increased

dot image
To advertise here,contact us
dot image