
ഡൽഹി: ഊബർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഡ്രൈവിംഗ് ഏറ്റെടുത്ത് യാത്രക്കാരിയായ യുവതി. ഗുരുഗ്രാമിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് ഊബർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് യാത്രക്കാരിയായ മേക്കപ്പ് ആർട്ടിസ്റ്റ് ഹണി പിപ്പൽ ഡ്രൈവിംഗ് ഏറ്റെടുത്തത്. ഹണി പിപ്പൽ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
ഡ്രൈവർക്ക് വാഹനം ഓടിക്കാൻ കഴിയാത്ത വിധം ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതോടെ താൻ ഡ്രൈവിംഗ് ഏറ്റെടുക്കുകയായിരുന്നുവെന്നും ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാവരും ഡ്രൈവിംഗ് പഠിച്ചിരിക്കണമെന്നും ഹണി പിപ്പൽ പറയുന്നു.
ഡ്രൈവിംഗ് പഠിച്ചാൽ അടിയന്തര ഘട്ടത്തിൽ ആരെയെങ്കിലും സഹായിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും എന്നും ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ യുവതി പറയുന്നു. മകളും അമ്മയും മുത്തശ്ശിയുമായി യാത്ര ചെയ്യുന്നതിനിടെയുണ്ടായ അനുഭവമാണ് ഹണി പിപ്പൽ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
content highlights : woman takes driver seat after uber driver falls sick