ഹൃദയാഘാതം; നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മകനാണ്

dot image

ചെന്നൈ: നടനും സംവിധായകനുമായ മനോജ് ഭാരതിരാജ(48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മകനാണ്.

ഭാരതിരാജയുടെ 'താജ്മഹലി'ലൂടെയാണ് നായക നടനായി അരങ്ങേറ്റം കുറിച്ചത്. അല്ലി അർജുന, സമുദ്രം, ഈശ്വരൻ, വിരുമൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മാർഗഴി തിങ്കൾ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.

Content Highlights: Actor-Director Manoj Bharathiraja Dies Due To Cardiac Arrest At 48

dot image
To advertise here,contact us
dot image