വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്; 'മതസ്വാതന്ത്ര്യത്തിന് എതിരാണ്'

പ്രതിപക്ഷമായ അണ്ണാഡിഎംകെ പ്രമേയത്തെ പിന്തുണച്ചു

dot image

ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്. പ്രതിപക്ഷമായ അണ്ണാഡിഎംകെ പ്രമേയത്തെ പിന്തുണച്ചു. പ്രമേയം പാസാക്കിയതിന് പിന്നാലെ എല്ലാവര്‍ക്കും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നന്ദി അറിയിച്ചു.

'വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണ്. മുസ്‌ലിം വികാരം വ്രണപ്പെടുത്തുന്നതാണ്. സര്‍ക്കാര്‍ കണ്ടെത്തിയ വഖഫ് സ്വത്തുക്കള്‍ വഖഫ് ബോര്‍ഡിന് കീഴില്‍ വരില്ലെന്നാണ് ഭേദഗതി പറയുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. മുസ്‌ലിങ്ങളല്ലാത്തവര്‍ സൃഷ്ടിച്ച വഖഫുകള്‍ അസാധുവായി കണക്കാക്കുമെന്നും ബില്ലില്‍ പറയുന്നു. ഇത് ആശയക്കുഴപ്പവും അവിശ്വാസവും വര്‍ധിപ്പിക്കുന്നു', അദ്ദേഹം പറഞ്ഞു.

അതേസമയം വഖഫ് ഭേദഗതി ബില്ലിനെതിരെ കര്‍ണാടക നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. ഏകപക്ഷീയമായ ബില്ലാണിതെന്നും പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തിരസ്‌കരിക്കുകയാണെന്നും പറഞ്ഞായിരുന്നു പ്രമേയം പാസാക്കിയത്.

Content Highlights: Tamil Nadu passes resolution against Waqf bill

dot image
To advertise here,contact us
dot image