മം​ഗളൂരുവിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലോറിയുടെ ടയറിന്റെ അടിയിൽപ്പെടുകയായിരുന്നു

dot image

മംഗളൂരു: മംഗളൂരു കുടക് മടിക്കേരിക്ക് സമീപം കടകേരി ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കും ലോറിയും കൂട്ടിയിടിച്ച് കക്കാബെ സ്വദേശി കെ ശരതാണ് (28) മരിച്ചത്. മടിക്കേരി-മംഗളൂരു ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലോറിയുടെ ടയറിന്റെ അടിയിൽപ്പെടുകയായിരുന്നു. തലയിലൂടെ ലോറി കയറിയിറങ്ങിയാണ് ശരത് മരിച്ചത്. മടിക്കേരി റൂറൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : young man met a tragic end in an bike and a lorry accident in Mangalore

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us