ദലിത് നേതാവ് വിനോദ് കുമാര്‍ ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൃഷ്ണ അല്ലാവരുവും രാജേഷ് കുമാറും ചേര്‍ന്ന് വിനോദ് കുമാര്‍ ചൗധരിക്ക് പാര്‍ട്ടി അംഗത്വം നല്‍കി.

dot image

പാറ്റ്‌ന: ഫെബ്രുവരിയില്‍ പ്രമുഖ ദലിത് നേതാവ് ജഗ്‌ലാല്‍ ചൗധരിയുടെ 130ാം ജന്മവാര്‍ഷിക ചടങ്ങ് സംഘടിപ്പിച്ച ദളിത് നേതാവ് വിനോദ് കുമാര്‍ ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് കൃഷ്ണ അല്ലാവരുവിന്റെയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജേഷ് കുമാറിന്റെയും സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന കാര്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വിനോദ് കുമാര്‍ ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഫെബ്രുവരി അഞ്ചിന് നടന്ന ജഗ്‌ലാല്‍ ചൗധരി 130ാം ജന്മവാര്‍ഷിക ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു മുഖ്യാതിഥി. ദലിതുകള്‍ രാജ്യത്തെ നേതൃപദവികളിലെത്തുന്ന നാളിന് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യാന്തര തലത്തിലും സംസ്ഥാനതലത്തിലും ദലിതുകളുടെയും പിന്നാക്കക്കാരുടെയും അവകാശ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണെന്ന് വിനോദ് കുമാര്‍ ചൗധരി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തില്‍ വിനോദ് കുമാര്‍ ചൗധരി വിശ്വാസം രേഖപ്പെടുത്തി.

കൃഷ്ണ അല്ലാവരുവും രാജേഷ് കുമാറും ചേര്‍ന്ന് വിനോദ് കുമാര്‍ ചൗധരിക്ക് പാര്‍ട്ടി അംഗത്വം നല്‍കി. ശക്തമായ കോണ്‍ഗ്രസ്, ശക്തമായ ഇന്‍ഡ്യ' എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് കൃഷ്ണ അല്ലാവരു പറഞ്ഞു.

Content Highlights: Dalit leader Vinod Kumar Choudhary joins Congress in Bihar

dot image
To advertise here,contact us
dot image