
ചെന്നൈ : തമിഴ്നാട് സർക്കാർ സ്കൂളിൽ ദലിത് വിദ്യാർത്ഥിയെ മുളവടി കൊണ്ട് ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ. വിഴുപ്പുറം വി അഗരം സർക്കാർ സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയും 11 വയസ്സുകാരനായ എം സാധുശങ്കറാണ് ക്രൂര മർദനത്തിനിരയായത്. മാർച്ച് 14നാണ് ആക്രമണം നടന്നത്. കായികാധ്യാപകനായ സെൻഗനിയാണ് മുളവടി കൊണ്ട് വിദ്യാർത്ഥിയുടെ തലയോട്ടി അടിച്ചുപൊട്ടിച്ചത്.
അധ്യാപകൻ മുളവടികൊണ്ട് മാരകമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ തലയിലെ ഞരമ്പുകൾക്ക് ക്ഷതമേറ്റിട്ടുണ്ട്. ഇതുകാരണം കുട്ടിയുടെ കാഴ്ചശക്തി പടിപടിയായി കുറഞ്ഞു.
നിലവിൽ പുതുച്ചേരി ജിപ്മർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. സെൻഗനിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
content highlights : Tamil Nadu: PT Teacher Brutally Beats Dalit Student, Head Split into Two, Outrage Erupts