
ഭുവനേശ്വര്‍: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി അപകടം. ഭുവനേശ്വറിലെ കട്ടക്കിലാണ് എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) 11 കോച്ചുകൾ പാളം തെറ്റിയത്. അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 25 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് രാവിലെ 11.45-ഓടെ നെര്‍ഗുണ്ഡിക്ക് സമീപം മന്‍ഗൗളിയിലാണ് അപകടമുണ്ടായത്. അപകടത്തെകുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് ഈസ്റ്റ്- കോസ്റ്റ് റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അശോക് കുമാര്‍ മിശ്ര അറിയിച്ചു.
എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് മൂന്ന് തീവണ്ടി സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. ബെംഗളൂരുവിൽ നിന്ന് ഗുവാഹത്തി വരെ പോകുന്ന എക്സ്പ്രസ്സ് ട്രെയിനാണ് പാളം തെറ്റിയത്.
content highlights : 11 coaches of a train derail in Odisha; 25 injured