
ന്യൂഡൽഹി: ഇന്ത്യ-യുഎസ് ആണവ കരാറിന് വീണ്ടും ജീവൻ വെയ്ക്കുന്നു. ഇന്ത്യയിൽ ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ ഒരു യുഎസ് കമ്പനിക്ക് യുഎസ് ഊർജ്ജ വകുപ്പിൽ (DoE) നിന്ന് അനുമതി ലഭിച്ചു. ഹോൾടെക് ഇന്റർനാഷണൽ എന്ന കമ്പനിയാണ് മാർച്ച് 26ന് അനുമതിപത്രം നൽകിയത്. ഇന്ത്യ-യുഎസ് സിവിൽ ആണവ കരാറിൽ ഒപ്പുവെച്ചതിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്തരം ഒരു നടപടി. ഇന്ത്യ-യുഎസ് സിവിൽ ആണവ കരാറിന്റെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ തീരുമാനമായിരുന്നു.
Content Highlights: India-US nuclear deal back