
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി പിന്തുണച്ച് സിബിസിഐ (കാത്തോലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ).വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാര്‍ അനുകൂലിക്കണമെന്ന കെസിബിസിയുടെ ആവശ്യത്തിന് പിന്നാലെയാണ് സിബിസിഐയും രംഗത്തെത്തിയത്.
നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും സിബിസിഐ വ്യക്തമാക്കി.മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികൾ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡ് ഈ വ്യവസ്ഥകൾ ഉപയോഗപ്പെടുത്തിയെന്നും സിബിസിഐ പറഞ്ഞു.
ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നും. മുനമ്പം ഉൾപ്പടെയുള്ള ഭൂമി തർക്കങ്ങൾക്ക് വഖഫ് നിയമ ഭേദഗതി ശാശ്വത പരിഹാരമായിരിക്കു'മെന്നും സിബിസിഐയുടെ വാർത്താകുറിപ്പിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണം എന്നും സിബിസിഐ വ്യക്തമാക്കി.
അതേസമയം വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാര്‍ലമെന്‍റിന്‍റെ വഖഫ് ബിൽ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വഖഫ് ബിൽ മുസ്ലീം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നുവെന്നും. ഇത്തരം നുണ പ്രചാരണങ്ങൾ നടത്തുന്നവരെ തിരിച്ചറിയണമെന്നും കിരൺ റിജിജു പറഞ്ഞു. ഇന്ത്യയിൽ ന്യൂനപക്ഷം സുരക്ഷിതരായിരിക്കുമെന്നും ചർച്ച നടത്തി ജനാധിപത്യപരമായിട്ടായിരിക്കും ബില്ല് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight : CBCI supports Waqf Act Amendment