പ്രമുഖ യുട്യൂബർ മൃദുൽതിവാരി ഓടിച്ച ലംബോർഗിനി നിയന്ത്രണം വിട്ട് തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചു കയറി

എന്നാൽ വ്ലോഗറല്ല കാർ ഓടിച്ചതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്

dot image

ഡൽഹി: പ്രമുഖ യുട്യൂബർ മൃദുൽ തിവാരി ഓടിച്ച ലംബോർഗിനി നിയന്ത്രണം വിട്ട് കെട്ടിട നിർമ്മാണ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്. ഡൽഹിയിലെ നോയിഡാ സെക്ടർ 94 ലാണ് അപകടം നടന്നത്. എന്നാൽ വ്ലോഗറല്ല കാർ ഓടിച്ചതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

അജ്മീറിൽ നിന്നു കാർ വാങ്ങാനെത്തിയ ദീപക് കുമാറാണ് ലംബോർഗിനി ഓടിച്ചതെന്നാണ് വിവരം. നിരത്തിൽ നിന്നും നിയന്ത്രണം വിട്ട് തെന്നി മാറിയ കാർ നടപ്പാതയിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തൊഴിലാളികളുടെ കൈകൾക്കും കാലുകൾക്കുമാണ് പരിക്കേറ്റത്. 18.7 ദശലക്ഷം ആളുകൾ പിന്തുടരുന്ന യുട്യൂബറാണ് മൃദുൽ.

content highlights : Lamborghini driven by YouTuber Mridul Tiwari lost control and crashed into a group of workers.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us