
മധുര: പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മത്സരിച്ച ഡിഎല്‍ കാരാഡ് നേടിയത് 31 വോട്ട്. സിഐടിയുവിന്റെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും സിഐടിയുവിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ് കാരാഡ്.
മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കരാഡ് മാത്രമാണ് മത്സരിച്ചത്.
മത്സരം ആരോടുമുള്ള പ്രതിഷേധമല്ലെന്നും പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ ജനാധിപത്യപരമായ രീതി ഉറപ്പുവരുത്തുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യമെന്നും കാരാഡ് പ്രതികരിച്ചിരുന്നു.
ജനറല്‍ സെക്രട്ടറി ആരായാലും ആരൊക്കെ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായി വന്നാലും അതിനെ അംഗീകരിക്കും. താന്‍ പാര്‍ട്ടിക്ക് ഒപ്പമാണ്. ഫലത്തെക്കുറിച്ച് ആശങ്കയില്ലെന്നും ഫലമെന്തായാലും പ്രശ്‌നമല്ലെന്നും കാരാഡ് കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മില്‍ നടക്കുന്നത് ഏകാധിപത്യരീതികളാണെന്ന് പലരും ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍ സിപിഐഎമ്മില്‍ ജനാധിപത്യരീതി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ കൂടി വേണ്ടിയാണ് താന്‍ മത്സരിച്ചതെന്നും കാരാഡ് പറഞ്ഞു.
Content Highlights: DL Karad, who contested against the CPI(M) Central Committee panel, secured 31 votes