
മധുര: 24ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നവസാനിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുക്കുമെന്ന് സൂചന. പോളിറ്റ് ബ്യൂറോയില്‍ കേരളം മുന്നോട്ട് വെച്ചത് എം എ ബേബിയുടെ പേരാണ്. എന്നാല്‍ അശോക് ധാവ്‌ളയുടെ പേരാണ് പശ്ചിമ ബംഗാള്‍ ഘടകം മുന്നോട്ട് വെച്ചത്. പക്ഷേ ഭൂരിപക്ഷ പിന്തുണയും ബേബിക്കാണ്. പിബി നിര്‍ദേശമായി കേന്ദ്ര കമ്മിറ്റിയില്‍ വെക്കുക ബേബിയുടെ പേരാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രകാശ് കാരാട്ടും എം എ ബേബിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേര് ധാവ്‌ളെ നിര്‍ദേശിച്ചെങ്കിലും ജനറല്‍ സെക്രട്ടറിയാകാനില്ലെന്നായിരുന്നു സലീമിന്റെ മറുപടി. മറിയം ധാവ്‌ളെ, യു വാസുകി എന്നിവരുടെ പേര് പിബിയിലെത്തുന്ന വനിതകളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നു.
വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി എന്നിവരും പിബിയിലെത്തുമെന്നാണ് സൂചന. പ്രായപരിധിയില്‍ ഇളവില്ലാത്തതിനാല്‍ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായിരിക്കും. പ്രകാശ് കാരാട്ട് അടക്കം ആറു പേരാണ് പിബിയില്‍ നിന്ന് ഒഴിയുന്നത്.
Content Highlights: M A Baby may be become CPIM General Secretary