
ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില വർധിപ്പിച്ചു. 50 രൂപയാണ് വർധിപ്പിച്ചത്. ഉജ്ജ്വല യോജന പദ്ധതിയിലുള്ളവർക്കും ഇല്ലാത്തവർക്കും വിലവർധന ബാധകമാകും. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. വർധന ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി.
സാധാരണ ഉപഭോക്താക്കൾ ഇനിമുതൽ ഈ വില നൽകണം. ഉജ്ജ്വല പദ്ധതിയിലുൾപ്പെടുന്ന ഉപഭോക്താക്കൾക്ക് നിലവിൽ 500 രൂപയായിരുന്നുവെങ്കിൽ ഇനിമുതൽ 553 രൂപ നൽകണം. രാജ്യത്തെ പാചകവാതകവില സർക്കാർ രണ്ടാഴ്ച കൂടുമ്പോൾ അവലോകനം ചെയ്യുമെന്നും ഹർദീപ് സിങ് പുരി അറിയിച്ചു.
Content Highlights: Cooking Gas LPG Price Hiked By Rs 50 Per Cylinder For All Users