ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂര പീഡനം, അമ്മയും ആൺസുഹൃത്തും പിടിയിൽ

കുട്ടി ചൂടുവെള്ളത്തിൽ വീണെന്നായിരുന്നു 'അമ്മ പൊലീസിന് നൽകിയ മൊഴി

dot image

അമരാവതി: ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂരപീഡനം. സംഭവത്തിൽ അമ്മയെയും ആൺ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം. കുഞ്ഞിനെ ഇവർ മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മ വന്ദനയും ഇവരുടെ ആൺ സുഹൃത്ത് ശ്രീറാമുമാണ് അറസ്റ്റിലായത്.

അയൽവാസികളാണ് പീഡനത്തെ കുറിച്ച് പൊലീസിനെ അറിയിച്ചത്. കുട്ടി ചൂടുവെള്ളത്തിൽ വീണെന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും ചതവുകളും പരിശോധനയിൽ കണ്ടെത്തി. ബാലപീഡനം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. ചികിത്സ തുടരുകയാണ്.

Content Highlights-Three-year-old girl brutally raped in Andhra Pradesh, mother and boyfriend arrested

dot image
To advertise here,contact us
dot image