'ആരാണ് എം എ ബേബി?'; തനിക്ക് അറിയില്ലെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ദേബ്

അദ്ദേഹത്തിന്റെ സ്ഥാനലബ്ദിയെ രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തിട്ടില്ലെന്നും ബിപ്ലവ് കുമാര്‍ദേബ് പറഞ്ഞു.

dot image

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയെ അറിയില്ലെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ് കുമാര്‍ദേബ്. അദ്ദേഹം കേരളത്തില്‍ നിന്നുള്ള ആളാണെന്ന് പറയുന്നു. അദ്ദേഹത്തെ കുറിച്ച് താന്‍ ഗൂഗിള്‍ ചെയ്തു നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ബിജെപിയുടെ നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ പോലെ രാജ്യമെമ്പാടും അറിയപ്പെടുന്ന നേതാക്കള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്നില്ല. സിപിഐഐം അതിന്റെ പരമോന്നത പദവിയില്‍ ഇരുത്തിയ അദ്ദേഹത്തെ തനിക്ക് വ്യക്തിപരമായി അറിയില്ല. അദ്ദേഹം കേരളത്തില്‍ നിന്നാണെന്ന് കേട്ടു. വ്യക്തിപരമായി തനിക്കറിയില്ല. അദ്ദേഹത്തെ കുറിച്ച് താന്‍ ഗൂഗിള്‍ ചെയ്തു നോക്കും.', ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞു.

പുതിയ സിപിഐഎം ജനറല്‍ സെക്രട്ടറി യോഗ്യതയുള്ളയാളും പാര്‍ട്ടിയോടും സംഘടനയോടും വിശ്വസ്തനുമായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനലബ്ദിയെ രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തിട്ടില്ലെന്നും ബിപ്ലവ് കുമാര്‍ദേബ് പറഞ്ഞു.

Content High;ights: Biplab Kumar Deb Monday said he does not personally know the new chief of the CPIM

dot image
To advertise here,contact us
dot image