
തെലങ്കാന: ദിൽസുഖ് നഗർ സ്‌ഫോടനക്കേസിലെ പ്രതികളുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവച്ചു. 2013 ൽ നടന്ന ദിൽസുഖ് നഗർ സ്‌ഫോടന കേസിൽ എൻഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് കോടതി അപ്പീലുകൾ തള്ളിയത്. യാസിൻ ഭട്കൽ, സിയാ-ഉർ-റഹ്മാൻ , അസദുള്ള അക്തർ, തെഹ്‌സീൻ അക്തർ, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധ ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. ഹൈദരാബാദിലെ ദിൽസുഖ് നഗർ ഇരട്ട ബോംബ് സ്‌ഫോടനത്തിൽ 18 പേർ മരിക്കുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു
Content Highlights- Dilsukhnagar blast case: Death sentence of five convicts upheld