ഉത്തർപ്രദേശിൽ കർഷക നേതാവ് പപ്പു സിങും മകനുമുൾപ്പെടെ മൂന്നുപേർ വെടിയേറ്റ് മരിച്ചു

ചൊവ്വാഴ്ച രാവിലെ ഫത്തേപൂരിലെ അഖാരി ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം

dot image

ലഖ്നൗ: ഉത്തർപ്രദേശിൽ കർഷക നേതാവ് പപ്പു സിങ് ഉൾപ്പെടെ മൂന്ന് പേരെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച രാവിലെ ഫത്തേപൂരിലെ അഖാരി ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം. പപ്പു സിങ് (50), മകൻ അഭയ് സിങ് (22), ഇളയ സഹോദരൻ പിങ്കു സിങ് (45) എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഹാത്ഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റാണ് പപ്പു സിങ്. റോഡിൽ തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തിതിരുന്ന ട്രാക്ടർ മാറ്റാൻ മുൻ ഗ്രാമത്തലവനായ സുരേഷ് കുമാർ, പപ്പു സിങിനോടാവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സുരേഷ് കുമാറിന്റെ മകനും കൂട്ടാളികളും കൂടി എത്തിയതോടെ സംഘർഷം കടുത്തു. തുടർന്നാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുമായി സുരേഷ് കുമാറിന് ദീർഘകാലമായി രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. വെടിവെയ്പ്പിൽ പ്രതിഷേധിച്ച് രോഷാകുലരായ നാട്ടുകാർ തെരുവിലിറങ്ങി. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ റോഡുകൾ ഉപരോധിച്ചു. സംഭവസ്ഥലത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Content highlights: Farmer leader son and brother shot dead in up

dot image
To advertise here,contact us
dot image