
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽവെച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം കുഴഞ്ഞുവീണു. പാർട്ടി കൺവെൻഷനിടെയാണ് ചിദംബരം കുഴഞ്ഞുവീണത്. കനത്ത ചൂടിനെ തുടർന്നായിരുന്നു സംഭവം. കോൺഗ്രസ് അംഗങ്ങൾ ചിദംബരത്തെ ആംബുലൻസിൽ കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സബർമതി ആശ്രമത്തിൽ പ്രാർത്ഥനാ യോഗത്തിനിടെയായിരുന്നു അദ്ദേഹം കുഴഞ്ഞുവീണത്.
#WATCH | Ahmedabad, Gujarat: Congress leader P Chidambaram fell unconscious due to heat at Sabarmati Ashram and was taken to a hospital. pic.twitter.com/CeMYLk1C25
— ANI (@ANI) April 8, 2025
അതേസമയം, ചിദംബരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനും കോൺഗ്രസ് എംപിയുമായ കാർത്തി ചിദംബരം വ്യക്തമാക്കി. അച്ഛന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ചൂടുള്ള കാലാവസ്ഥ കാരണം തനിക്ക് നിർജ്ജലീകരണം ഉണ്ടായെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം പി ചിദംബരം എക്‌സിൽ കുറിച്ചു. ആശുപത്രിയിൽ വെച്ച് എല്ലാ പരിശോധനകളും നടത്തിയെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹമ്മദാബാദിലെ സാബർമതി നദീതീരത്ത് വെച്ചാണ് കോൺഗ്രസിന്റെ കൺവെൻഷൻ നടക്കുന്നത്.
Content Highights: P Chidambaram Faints Due To Heat At Sabarmati Ashram