
ചെന്നൈ: തമിഴ്‌നാട് മന്ത്രി കെ പൊന്‍മുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് പൊന്‍മുടി നടത്തിയ മോശം പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അച്ചടക്ക നടപടി.
പുരുഷന്‍ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വിവാദമായി. അതോടൊപ്പം തന്നെ കടുത്ത വിമര്‍ശനവും ഉയര്‍ന്നു. പരാമര്‍ശങ്ങളിലൂടെ മന്ത്രി തമിഴ്‌നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെന്നായിരുന്നു പ്രധാന ആരോപണം.
ഇതോടെ പൊന്‍മുടിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പൊന്‍മുടിയുടെ മോശം പരാമര്‍ശത്തിനെതിരെ കനിമൊഴി എംപിയും രംഗത്തെത്തിയിരുന്നു.
Content Highlights: The DMK stripped its Minister K. Ponmudy of the post of deputy general secretary