
ഡൽഹി: ഡൽഹിയിൽ നായ്ക്കൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. നൗഷാദ് എന്നയാളാണ് പിടിയിലായത്. ലൈംഗികാതിക്രമം നടത്തിയ ശേഷം ദൃശ്യങ്ങൾ ഇയാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാർ പ്രതിയെ കണ്ടെത്തി കൂട്ടം ചേർന്ന് മർദിച്ചിരുന്നു. നാട്ടുകാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്. ഇയാൾക്കെതിരെ മൃഗസ്നേഹികളുടെ സംഘടനയും പരാതിയുമായി രംഗത്തെത്തിയിരുന്നു. പതിമൂന്ന് നായ്ക്കൾക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു മൃഗസ്നേഹികളുടെ സംഘടന പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.
Content highlights : 13 dogs were sexually abused; Video shared; The locals beat up the accused