'റെയ്ഡ് നടത്തി പേടിപ്പിച്ചാണ് സഖ്യമുണ്ടാക്കിയത്' ; ബിജെപി-എഐഎഡിഎംകെ സഖ്യത്തിനെതിരെ എംകെ സ്റ്റാലിന്‍

അമിത് ഷാ റെയ്ഡ് നടത്തി പേടിപ്പിച്ചാണ് സഖ്യമുണ്ടാക്കിയതെന്നും ഒറ്റയ്ക്കായാലും മുന്നണിയായാലും ബിജെപിയെ തമിഴ്‌നാട് ജനത പാഠം പഠിപ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

dot image

ചെന്നൈ: ബിജെപി-എഐഎഡിഎംകെ സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അമിത് ഷാ റെയ്ഡ് നടത്തി പേടിപ്പിച്ചാണ് സഖ്യമുണ്ടാക്കിയതെന്നും ഒറ്റയ്ക്കായാലും മുന്നണിയായാലും ബിജെപിയെ തമിഴ്‌നാട് ജനത പാഠം പഠിപ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. രണ്ട് റെയ്ഡുകള്‍ നടത്തിയാണ് എടപ്പാടി പളനിസ്വാമിയെ പേടിപ്പിച്ചതെന്നും സംസ്ഥാന വഞ്ചകര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് അണ്ണാ ഡിഎംകെയെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

അഴിമതിക്കേസില്‍ ജയിലില്‍ പോയ ജയലളിതയുടെ പാര്‍ട്ടിക്കൊപ്പം കൂടി ബിജെപി അഴിമതിയെക്കുറിച്ച് സംസാരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂരല്ല തമിഴ്‌നാടെന്നും മണിപ്പൂരില്‍ ഇനിയും സമാധാനം പുനസ്ഥാപിക്കാന്‍ അമിത് ഷായ്ക്ക് കഴിഞ്ഞിട്ടില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ ദിവസമാണ് 2026-ല്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും സഖ്യമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഖ്യപ്രഖ്യാപനം നടത്തിയത്. ബിജെപിയുടെയും എഐഎഡിഎംകെയുടെയും നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയ്‌ക്കൊടുവിലാണ് സഖ്യതീരുമാനമുണ്ടായത്.

ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലും തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അമിത് ഷാ പറഞ്ഞു. നൈനാര്‍ നാഗേന്ദ്രനെ തമിഴ്‌നാട് ബിജെപി അധ്യക്ഷനായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സഖ്യം പ്രഖ്യാപിച്ചത്. അണ്ണാമലൈയെ ബിജെപി അധ്യക്ഷസ്ഥാനത്തുനിന്നും നീക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: bjp formed alliances through raids and intimidation mk stalin against bjp aiadmk alliance

dot image
To advertise here,contact us
dot image