ഒരുമിച്ച് മദ്യപിച്ചു; ബില്ല് വന്നപ്പോൾ പണം നൽകാൻ വിസമ്മതിച്ചു; അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് 19കാരൻ

മദ്യപാനത്തിന് ശേഷം പണം കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

dot image

ജയ്പൂര്‍: മദ്യപാനത്തിനിടെ പണത്തിന്റെ പേരിലുണ്ടായ വാക്ക് തര്‍ക്കത്തില്‍ അച്ഛനെ കൊലപ്പെടുത്തി മകന്‍. രാജസ്ഥാനിലെ ജുന്‍ജുനുവിലെ ഒരു മദ്യക്കടയ്ക്ക് മുന്നിലാണ് സംഭവം നടന്നത്. മദ്യപാനത്തിന് ശേഷം പണം കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കിഷന്‍ എന്ന 19കാരനാണ് അച്ഛന്‍ ജഗദീഷ് സോണിയെ കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ചതിന് ശേഷം ബില്ല് വന്നപ്പോള്‍ പണം നല്‍കാന്‍ അച്ഛന്‍ വിസമ്മതിച്ചു. ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. അവിടെ നിന്ന് ഇറങ്ങിയ ശേഷം വിജനമായ പ്രദേശത്ത് എത്തിയപ്പോള്‍ വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് കിഷന്‍ അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ജഗദീഷ് മരിച്ചു.

പിന്നാലെ അച്ഛന്റെ മൃതദേഹവുമായി കിഷന്‍ വീട്ടിലെത്തി. അച്ഛന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതാണെന്ന് കിഷന്‍ കുടുംബാംഗങ്ങളോട് പറഞ്ഞു. എന്നാല്‍ കിഷന്റെ സഹോദരന്‍ ദീപക് അത് വിശ്വസിച്ചില്ല. കിഷന്‍ പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടത്തികൊണ്ടിരിക്കുമ്പോള്‍ ദീപക് പൊലീസിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കിഷന്‍ കുറ്റംസമ്മതിക്കുകയായിരുന്നു.

Content Highlights- Man kill father over argument in Rajastan

dot image
To advertise here,contact us
dot image