
മംഗളൂരു: പ്രീ-യൂനിവേഴ്സിറ്റി ഫൈനൽ പരീക്ഷയിൽ സംസ്കൃതത്തില്‍ 100ല്‍ 96 മാര്‍ക്ക് നേടി മുസ്ലിം വിദ്യാർഥിനി. നാരായണ ടെക്നോ സ്കൂള്‍ വിദ്യാര്‍ഥിനി ആഷിഫ ഹുസൈനാണ് ഈ നേട്ടം.
ദക്ഷിണ കന്നട കാവു അച്ചിനഡ്ക സ്വദേശികളും സെന്‍ട്രല്‍ കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ ഉദ്യോഗസ്ഥരുമായ സാക്കിര്‍- ഖൈറുന്നീസ ദമ്പതികളുടെ മകളാണ് ആഷിഫ. പി യു പരീക്ഷയില്‍ 563 മാര്‍ക്കാണ് ആഷിഫ നേടിയത്. സെക്കന്‍ഡ് ലാംഗ്വേജ് ആയി സംസ്കൃതമെടുത്ത ആഷിഫ മുന്‍പ് സംസ്കൃതം പഠിച്ചിട്ടില്ല.
Content highlights : Muslim student scores 96 marks in Sanskrit in PU exam