
ബെംഗളൂരു: ബെംഗളൂരുവില്‍ നടന്നുപോകുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മലയാളിയായ സന്തോഷ് ഡാനിയാലാണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.
വൈറ്റ് ഫീൽഡിലെ കാർ ഷോറൂമിൽ ജോലി ചെയ്യുകയായിരുന്നു പ്രതി സംഭവത്തിനു ശേഷം ഹൊസൂരിലേക്കും പിന്നീട് സേലത്തേക്കും രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ഭയന്ന് കേരളത്തിലേക്ക് പോയ പ്രതി കോഴിക്കോട് നടുവണ്ണൂരിൽ വെച്ചാണ് കർണാടക പൊലീസിൻ്റെ പിടിയിലായത്.
എസ് ജി പല്യയിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.
ഈ മാസം മൂന്നിനാണ് അതിക്രമം നടന്നത്. രാത്രി ബിടിഎം ലേഔട്ടില്‍ രണ്ടുയുവതികള്‍ നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു.
തെരുവിലൂടെ നടന്നു പോയ പെൺകുട്ടികളിൽ ഒരാളെ പ്രതി കടന്നു പിടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കർണാടക സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്.
Content Highlight : A woman was sexually assaulted in Bengaluru; Malayali accused arrested