
ഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായുളള പ്രായപരിധി ഇളവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. 2007 മുതല്‍ നിലവിലുണ്ടായിരുന്ന പ്രായപരിധി ഇളവാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. മാര്‍ച്ച് 28നാണ് ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.
'2002-ലെ ഗുജറാത്ത് കലാപത്തില്‍ മരണപ്പെട്ടവരുടെ കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ജോലിക്ക് മുന്‍ഗണന നല്‍കുന്നതുമായി ബന്ധപ്പെട്ട 2007 മെയ് 14ലെ ഉത്തരവ് അസാധുവായിരിക്കും. ഇനിമുതല്‍ അര്‍ദ്ധസൈനിക സേനകളിലോ പൊലീസിലോ സര്‍ക്കാര്‍ വകുപ്പുകളിലോ ജോലികള്‍ക്ക് പ്രായപരിധിയില്‍ ഇളവ് പോലുളള പ്രത്യേക പരിഗണന ഇവര്‍ക്ക് ലഭിക്കില്ല' എന്നാണ് കത്തില്‍ പറയുന്നത്.
എന്തുകൊണ്ടാണ് ഉത്തരവ് പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് കൃത്യമായ വിശദീകരണം കേന്ദ്രം നല്‍കിയിട്ടില്ല. 2007-ല്‍ യുപിഎ സര്‍ക്കാരാണ് ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും നഷ്ടപരിഹാരത്തിനു പുറമേ കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് പ്രായപരിധി ഇളവുകള്‍ നല്‍കിയത്. 2014-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്റലിജന്‍സ് ബ്യൂറോയിലും സിഐഎസ്എഫിലുമുള്‍പ്പെടെ പ്രായപരിധി ഇളവ് നടപ്പാക്കിയിരുന്നു. കലാപത്തില്‍ കൊല്ലപ്പെട്ടയാളുടെ മകള്‍, മകന്‍, സഹോദരി, സഹോദരന്‍, ഭാര്യ, ഭര്‍ത്താവ് തുടങ്ങിയവര്‍ക്കാണ് പ്രായപരിധി ഇളവിന് അര്‍ഹതയുണ്ടായിരുന്നത്. ഈ ഇളവ് പിന്‍വലിക്കുന്നുവെന്ന് മാത്രമാണ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്.
Content Highlights: MHA Lifts age cap in central govt jobs for kin of gujarat riot victims